കക്കട്ടിൽ ടൗണിൽ ഇരുനില കെട്ടിടം തകർന്നുവീണു

കുറ്റ്യാടി: കക്കട്ടിൽ ടൗണിൽ പലചരക്ക്​ കടയുടെ േഗാഡൗണായി ഉപയോഗിക്കുന്ന ഇരുനില കെട്ടിടം തകർന്നുവീണു. കൈവേലി റോഡിൽ കുന്നുപറമ്പിൽ രവീന്ദ്ര​ൻെറ ഉടമസ്ഥതയിലുള്ള കോൺക്രീറ്റ് കെട്ടിടമാണ് വെള്ളിയാഴ്ച വെളുപ്പിന് റോഡിൽ തകർന്നു വീണത്. പിലത്തോട്ടത്തിൽ രാജ​ൻെറ കടയുടെ ഗോഡൗണാണിത്. ആളപായമില്ല. അഞ്ചു മണിക്കു ശേഷമാണ്​ സംഭവമെന്ന് യാത്രക്കാർ പറഞ്ഞു. നാട്ടുകാരും നാദാപുരം ഫയർഫോഴ്സും സഥലത്തെത്തി റോഡിൽ വീണുകിടന്ന കെട്ടിടാവശിഷ്​ടങ്ങൾ നീക്കി. വ്യാപാരവസ്തുക്കൾ മറ്റൊരു സ്​ഥലത്തേക്ക് മാറ്റി. foto KTD 10 കക്കട്ടിൽ ടൗണിൽ തകർന്നുവീണ ഇരുനില കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.