മേപ്പയൂരിൽ ഒരാൾക്കുകൂടി കോവിഡ് പോസിറ്റിവ്

മേപ്പയൂർ: മേപ്പയൂരിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 12ാം വാർഡിൽ പാലക്കാട് കിൻഫ്രയിൽ ജോലി ചെയ്യുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഓണാവധിക്ക് നാട്ടിലെത്തിയ അടുത്ത ദിവസമാണ് ഇദ്ദേഹം പാലക്കാട്ടേക്ക് തിരിച്ചുപോയത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പാലക്കാട്ടുവെച്ച് നടത്തിയ പരിശോധനയിലാണ് പോസിറ്റിവായത്. കോഴിക്കോട്ടെ ഇലക്ട്രോണിക് ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളും തുണിക്കടയും സന്ദർശിച്ചിട്ടുണ്ട്. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കമുള്ള 30 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.