സേവന പാതയിൽ എം.കെ. ഗണേശൻ

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം.കെ. ഗണേശൻ മാസ്​റ്റർക്ക്​ ഇത്​ ജനകീയതയുടെ അംഗീകാരം. 30 വർഷമായി അധ്യാപക രംഗത്തുണ്ട്​. വയനാട്ടിലെ കാക്കവയൽ ഗവ.ഹയർ സെക്കൻഡറി സ്​കൂളിലായിരുന്നു സർവിസ്​ ആരംഭം. ജി.എച്ച്.എസ്.എസ്. അച്ചൂർ, ജി.എച്ച്.എസ്.എസ് കുറ്റ്യാടി, എന്നിവിടങ്ങളിലും പിന്നീട് ജി.എച്ച്.എസ്.എസ് പൂനൂർ, ജി.ജി.എച്ച്.എസ്.എസ് നടക്കാവ് എന്നിവിടങ്ങളിൽ ഹയർ സെക്കൻററി അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഒരു വർഷം കോഴിക്കോട് കോർപറേഷൻ കൗൺസിലി​ൻെറ വിദ്യാഭ്യാസ ഇംപ്ലിമൻെറിങ്​ ഓഫിസറായിരുന്നു. നടക്കാവ് ഗേൾസ് സ്കൂളിനെ അന്താരാഷ്​ട്ര നിലവാരത്തിലുള്ള സ്​കൂളാക്കി മാറ്റുന്നതി​ൻെറ പ്രാരംഭ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2009ൽ കോഴിക്കോട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി. തുടർന്ന് ജി.ബി.എച്ച്.എസ്.എസ് തിരൂരിലും പ്രിൻസിപ്പലായി ജോലിചെയ്തു. 2013 മുതൽ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലാണ്. കുട്ടികളുമായും നാട്ടുകാരുമായും ഹൃദയബന്ധം പുലർത്തുന്ന ഗണേശ​ൻെറ നിരന്തരമായ ഇടപെടൽ കൊണ്ടുകൂടിയാണ് കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ഒരു ഏക്കർ സ്ഥലം സ്വകാര്യ വ്യക്തിയിൽനിന്ന്​ നേടിയെടുക്കാൻ കഴിഞ്ഞത്. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി മൂന്നു വർഷങ്ങളിൽ കോക്കല്ലൂർ ഹയർ സെക്കൻഡറി ജേതാക്കളായതും മൂന്നു വർഷം നന്മ അവാർഡ്, എൻ.എസ്.എസി​ൻെറ ദത്തുഗ്രാമത്തിലെ പച്ചക്കറികൃഷി അവാർഡ്, സ്കൗട്ട്സ്​ ട്രൂപ് ചീഫ് മിനിസ്​റ്റേഴ്സ് സംസ്ഥാന പുരസ്കാരം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടകം, ചവിട്ടുനാടകം ഇനങ്ങളിൽ വിജയം നേടിയതും മാസ്​റ്ററുടെ സജീവ പ്രവർത്തനത്തിലാണ്​. ബാലുശ്ശേരി വട്ടോളി ബസാറിൽ പരപ്പുറത്ത് ചാലിൽ നീലിമയിൽ പാരമ്പര്യ വൈദ്യനായ കുഞ്ഞിരാമൻ വൈദ്യരുടെയും നാരായണിയുടെയും മകനാണ്. പേരാമ്പ്ര പിന്നാക്ക സമുദായ വികസന കോർപറേഷനിൽ അക്കൗണ്ടൻറായ ബേബി റീനയാണ് ഭാര്യ. കേരള യൂനിവേഴ്സിറ്റിയിൽ പി.ജി. വിദ്യാർഥിനിയായ മേധ, മനിയ എന്നിവരാണ് മക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.