ആംബുലൻസ് അനുവദിക്കണം

മുക്കം: മഹാമാരിയുടെ കാലത്തും ഏതു ഗുരുതരാവസ്ഥയിലുള്ള രോഗിയെയും ചികിത്സ കേന്ദ്രങ്ങളിൽ എത്തിക്കാൻ അഹോരാത്രം യത്നിക്കുന്ന വയലിൽ മൊയ്‌തീൻ കോയ ഹാജി മെമ്മോറിയൽ ചാരിറ്റബ്​ൾ ട്രസ്​റ്റിന് ഐ.സി.യു സൗകര്യത്തോടുകൂടിയ ആംബുലൻസ് ഇല്ലാത്ത കുറവ് പരിഹരിക്കാൻ സഹായിക്കണമെന്ന് രാഹുൽ ഗാന്ധി എം.പിയോട് ട്രസ്​റ്റ്​ ചെയർമാൻ ആവശ്യപ്പെട്ടു. ഐ.സി.യു സൗകര്യത്തോടുകൂടിയ ആംബുലൻസ് ലഭിച്ചാൽ കോഴിക്കോട്​ ജില്ലയിലെ മുക്കത്തിനു പുറമെ വയനാട്, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്കും സർവിസ് വ്യാപിപ്പിക്കാൻ കഴിയുമെന്നും നിലവിലെ പ്രത്യേക സാഹചര്യത്തിൽ വളരെ പ്രയോജനപ്രദമാവുമെന്നും ട്രസ്​റ്റ്​ ചെയർമാൻ വി. അബ്​ദുൽ ജലീൽ രാഹുൽ ഗാന്ധിക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.