ഇതര സംസ്ഥാനത്തുനിന്ന്​ പൂവുമായെത്തിയവരെ ഒഴിപ്പിച്ചു

കണ്ണൂര്‍: കോവിഡ് കാരണം പൂവില്‍പന നിരോധിച്ചത്​ അറിയാതെ പൂക്കളുമായി ഇതര സംസ്ഥാനത്തുനിന്നെത്തിയ കച്ചവടക്കാരെ പൊലീസ് ഒഴിപ്പിച്ചു. ഏതാനും കച്ചവടക്കാരാണ് പതിവുപോലെ ഓണത്തോടനുബന്ധിച്ച് ഇത്തവണയും നഗരത്തിലെത്തിയത്. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശത്തി‍ൻെറ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ തെരുവു കച്ചവടം വിലക്കിയിട്ടുണ്ട്. ഇതറിയാതെയാണ് ഇതര സംസ്ഥാനത്തുനിന്നും പൂക്കളുമായി ഏതാനും പേര്‍ കണ്ണൂരിലെത്തിയത്. എന്നാൽ, അതിര്‍ത്തി ചെക്ക്​പോസ്​റ്റുകളില്‍ ശക്തമായ പരിശോധനയും മറ്റും നടക്കുമ്പോഴും പൂക്കളുമായി ഇവര്‍ എങ്ങനെ എത്തിയെന്നത് വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.