മഹിള മാള്‍ പൂട്ടൽ: വനിത ലീഗ് പ്രക്ഷോഭത്തിന്​

കോഴിക്കോട്: മഹിള മാള്‍ പൂട്ടുന്നതിനെതിരെ വനിത ലീഗ് പ്രക്ഷോഭത്തിലേക്ക്. വായ്​പയെടുത്തും ഉള്ളത് പെറുക്കിവിറ്റും മഹിള മാളിൽ സംരംഭകരായ പാവപ്പെട്ട സ്ത്രീകൾ വഞ്ചിതരായിരിക്കയാണെന്ന്​ നേതാക്കൾ കുറ്റപ്പെടുത്തി. എം.കെ. മുനീര്‍ എം.എൽ.എ, വനിത ലീഗ് സംസ്ഥാന പ്രസിഡൻറ്​ സുഹ്​റ മമ്പാട്, ജനറൽ സെക്രട്ടറി പി. കുൽസു, സംസ്ഥാന സെക്രട്ടറിമാരായ ബ്രസീലിയ, സെറീന ഹസീബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മഹിള മാളിലെ സംരംഭകരുമായി ചർച്ച നടത്തി. നിയമസഹായമടക്കം നീതി ലഭ്യമാവുന്നതുവരെ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകുമെന്ന്​ വനിത ലീഗ് നേതാക്കള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.