മഹിള മാൾ ഉടൻ തുറക്കണം - വെൽഫെയർ പാർട്ടി

കോഴിക്കോട്: കോവിഡി​ൻെറ കാരണം പറഞ്ഞ്​്​ അടച്ച മഹിള മാൾ തുറന്നുപ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വൻ വാഗ്ദാനങ്ങൾ നൽകി നൂറുകണക്കിന് വനിത സംരംഭകരിൽനിന്നും കുടുംബശ്രീ പ്രവർത്തകരിൽനിന്നും കോടികൾ പിരിച്ചെടുത്താണ് കുടുംബശ്രീ മാനേജ്മൻെറും നഗരസഭയും മഹിള മാൾ തുടങ്ങിയത്. സംരംഭകരോട് ഇപ്പോൾ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത് നഗരസഭയും കുടുംബശ്രീ മാനേജ്മൻെറും കാണിക്കുന്ന കടുത്ത വഞ്ചനയാണ്. മാൾ നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ്​ അസ്​ലം ചെറുവാടി അധ്യക്ഷതവഹിച്ചു. ടി.കെ. മാധവൻ, സുബൈദ കക്കോടി, എ.പി. വേലായുധൻ, മുസ്തഫ പാലാഴി, എ.എം. അബ്​ദുൽ മജീദ്, അൻവർ സാദത്ത് കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.