ഓണത്തിരക്കൊഴിവാക്കാൻ കർമനിരതരായി പനങ്ങാട് ആർ.ആർ.ടി

ബാലുശ്ശേരി: കോവിഡ് നിയന്ത്രണത്തി​ൻെറ ഭാഗമായി ഓണക്കാലത്ത് പഞ്ചായത്തിലെ അങ്ങാടികളിലുണ്ടാകുന്ന തിരക്കൊഴിവാക്കാൻ വാർഡ് തല ആർ.ആർ.ടികളെ സജ്ജമാക്കി പനങ്ങാട് പഞ്ചായത്ത്‌. മുഴുവൻ വാർഡുകളിലെയും ആർ.ആർ.ടികളുടെ നമ്പർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവശ്യം വേണ്ടുന്ന ഭക്ഷ്യപദാർഥങ്ങൾ, മരുന്നുകൾ എന്നിവ വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ആർ.ആർ.ടികളിലെ സന്നദ്ധ പ്രവർത്തകർ ആവശ്യക്കാർക്ക് സാധനങ്ങൾ വീടുകളിലെത്തിച്ചുകൊടുക്കാനും അതുവഴി തിരക്കൊഴിവാക്കാനുമാണ് പദ്ധതി. വിവാഹ വീടുകൾ, മരണവീടുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ എല്ലാം കൃത്യമായ രൂപത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഒത്തുചേരൽ ഒഴിവാക്കുന്നതിന് ശക്തമായ ഇടപെടൽ ആർ.ആർ.ടികൾ നടത്തിവരുന്നുണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ്​ വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ പി. ഉസ്മാൻ, സ്‌ഥിരം സമിതി അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സെക്രട്ടറി മുഹമ്മദ്‌ ലുഖ്മാൻ, മെഡിക്കൽ ഓഫിസർമാർ, മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാർ, വാർഡുകളുടെ ചുമതലയുള്ള അധ്യാപകർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.