മുഴപ്പിലങ്ങാട്: കൂടക്കടവ് പഴയ റെയിൽവേ ഗേറ്റിനു സമീപം പുതിയപുരയിൽ (44) നിര്യാതനായി. കുറച്ചു കാലമായി ചികിത്സയിൽ ആയിരുന്നു. കെ.കെ. മമ്മൂട്ടിയുടെയും പരേതയായ പി.പി. ആയിഷയുടെയും മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: ഫർഹാദ്, സൽമാൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, റസാഖ്, ഇറമുല്ലാഹ്, മുസ്തഫ, സലീം, നാസർ. abdul majeed muzhupilanagad മുകുന്ദൻ തലശ്ശേരി: പുന്നോൽ വയക്കര ബാലൻ പീടികക്ക് സമീപം കുന്നുമ്മൽ ഹൗസിൽ വി.കെ. മുകുന്ദൻ (82) നിര്യാതനായി. ഭാര്യ: കെ. ലീല. മകൾ: വി.കെ. ധന്യ. മരുമകൻ: അനീഷ് (കെ.എസ്.ഇ.ബി, കോടിയേരി). mukundan tlsry കുഞ്ഞമ്മദ് മുസ്ലിയാർ പെരിങ്ങത്തൂർ: 50 വർഷത്തോളമായി പുല്ലൂക്കര മഹല്ല് ജമാഅത്ത് ഖത്തീബ് ആയി സേവനമനുഷ്ഠിച്ചു വരുന്ന മുടവന്തേരിയിലെ ആനപ്പാറക്കൽ താമസിക്കുന്ന ഏടേൻറവിട കുഞ്ഞമ്മദ് മുസ്ലിയാർ (75) നിര്യാതനായി. ദീർഘകാലമായി പെരിങ്ങത്തൂർ ഒലിപ്പിൽ മദ്റസയിലെ അധ്യാപകനുമാണ്. ഭാര്യ: ആനപ്പാറക്കൽ മറിയം (മുടവന്തേരി). മക്കൾ: നെബീസു, റാഷിദ് മാസ്റ്റർ (അധ്യാപകൻ, ഫാറൂഖ് ഹൈസ്കൂൾ), ബഷീർ (ഖത്തർ). മരുമക്കൾ: ശബീന, അശ്റഫ്, മാഷിത്ത. സഹോദരങ്ങൾ: അബ്ദുല്ല മുസ്ലിയാർ, ആയിശ, മൂസ, പരേതരായ കുഞ്ഞാമി, കുഞ്ഞിപ്പാത്തു. obit kunjammed musaliyar കല്യാണി അമ്മ കാങ്കോൽ: കുണ്ടയംകൊവ്വലിലെ കെ.എം. കല്യാണി അമ്മ (82) നിര്യാതയായി. കാങ്കോൽ സ്റ്റേറ്റ് സീഡ് ഫാമിലെ റിട്ട. ജീവനക്കാരിയാണ്. പരേതരായ തെക്കേടത്ത് ചിണ്ട പൊതുവാളുടെയും കെ.എം. ലക്ഷ്മി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കെ.എം. ചിണ്ടൻ കുഞ്ഞി നമ്പ്യാർ (കൊടക്കാട് സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി), കെ.എം. കരുണാകരൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ.എം. നാരായണി അമ്മ (കാങ്കോൽ സ്റ്റേറ്റ് സീഡ് ഫാം റിട്ട. ജീവനക്കാരി), കെ.എം. ദേവകി അമ്മ, പരേതയായ കാർത്യായനി അമ്മ. സഞ്ചയനം ബുധനാഴ്ച. Kalyani Ama1 kankol
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.