തമിഴ്നാട്ടിൽ കുടുങ്ങിയ ബോട്ടുകൾ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണം

ബേപ്പൂർ: ബേപ്പൂർ ഫിഷിങ്​ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ ഇരുപത്തിയഞ്ചോളം ബോട്ടുകൾ തമിഴ്നാട്ടിലെ തേങ്ങാപട്ടണം ഹാർബറിൽ നിന്ന് നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബേപ്പൂർ ഫിഷിങ്​ ഹാർബർ ബോട്ട് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപനം ഉണ്ടായപ്പോൾ ഏറ്റവും അടുത്തുള്ള ഹാർബറിൽ കയറാനുള്ള നിർദേശം പാലിച്ചാണ് ബോട്ടുകൾ തേങ്ങാപട്ടണം ഹാർബറിൽ അടുത്തത്. വർഷങ്ങളായി ഈ ബോട്ടുകളിൽ ജോലിയെടുക്കുന്നത് അന്തർ സംസ്ഥാനക്കാരാണ്. അന്തർ സംസ്ഥാന മീൻ പിടിത്തക്കാർക്ക് കേരളത്തിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് ബോട്ടുമായി വരുന്നതിന് തടസ്സമുണ്ടായത്. തേങ്ങാപട്ടണത്തെ മീൻപിടിത്തക്കാർ, കേരള ബോട്ടുകൾ ഉടൻ തീരം വിട്ടുപോകണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിക്കുകയും ബോട്ടുകൾക്ക് നാശനഷ്​ടം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി ബോട്ടുകൾ ബേപ്പൂർ മീൻപിടിത്ത തുറമുഖത്തെത്തിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട്​ ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികളായ എം. ബഷീർ ഹാജി, വി. മുഹമ്മദ് ഹനീഫ ഹാജി, കെ. ദേവരാജൻ എന്നിവർ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.