പൗരത്വസമര നേതാക്കളെ വേട്ടയാടുന്നതിനെതിരെ ജനകീയ ചെറുത്തുനിൽപ് അനിവാര്യം -മുസ്‌ലിം നേതാക്കൾ

കോഴിക്കോട് : പൗരത്വ സമര നേതാക്കളെ വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കോവിഡി​ൻെറ പശ്ചാത്തലത്തിൽ നിലച്ചുപോയ പൗരത്വ പ്രക്ഷോഭത്തെ സാധ്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്നും മുസ്‌ലിം നേതാക്കൾ. ജാമിഅ മില്ലിയ്യ ഇസ്​ലാമിയ്യ വിദ്യാര്‍ഥിയും പൗരത്വ പ്രക്ഷോഭ നേതാവുമായ ആസിഫ് ഇക്ബാല്‍ തന്‍ഹയുടെ അറസ്​റ്റിന്​ 100 ദിവസം തികഞ്ഞ പശ്ചാത്തലത്തിൽ ജയിലിലടക്കപ്പെട്ട പൗരത്വ പ്രക്ഷോഭകരെ മോചിപ്പിക്കുക എന്ന ആവശ്യമുയർത്തി എസ്.ഐ.ഒ കേരള സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ജാമിഅയിലെ എസ്.ഐ.ഒ നേതാവ് കൂടിയായ ആസിഫ് ഝാര്‍ഖണ്ഡ് സ്വദേശിയും ബിരുദ വിദ്യാര്‍ഥിയുമാണ്. ആസിഫ്​ അടക്കം പൗരത്വ സമരത്തിൽ പങ്കാളികളായ പതിനഞ്ചോളം വിദ്യാർഥി നേതാക്കളെയും ആക്ടിവിസ്​റ്റുകളെയുമാണ് ജയിലിലടച്ചത്‌. പൗരത്വസമരം സാധ്യമാക്കിയ സമുദായ ഐക്യം, ശാഹീൻബാഗ് പോലുള്ള സമരരീതികൾ തുടർന്നും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കൂടിയാലോചന സമിതി അംഗം ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്​വി, ജമാഅത്തെ ഇസ്​ലാമി കേരള അമീര്‍ എം.ഐ. അബ്​ദുല്‍ അസീസ്, മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവ്വറലി ശിഹാബ് തങ്ങൾ, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വിസ്ഡം ഇസ്​ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, അഖിലേന്ത്യ മുസ്​ലിം പേഴ്​സനല്‍ ലോ ബോര്‍ഡ് അംഗം അബ്​ദു ശുക്കൂര്‍ അല്‍ കാസിമി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വി.എച്ച്​. അലിയാര്‍ മൗലവി, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ്​ സ്വാലിഹ് കോട്ടപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.