വഞ്ചനാപൂക്കളം തീർത്ത്​ മഹിളാമാളിലെ സംരംഭകർ

കോഴിക്കോട്: ഏഷ്യയിലെതന്നെ ആദ്യ വനിതാ മാൾ ലേബലിൽ വൻ വാഗ്​ദാനങ്ങളുമായി തുറന്ന മഹിളാമാൾ വാഗ്​ദാനങ്ങൾ പാലിക്കാതെ, കോവിഡി​ൻെറ മറവിൽ അടച്ചുപൂട്ടാനുള്ള ​ശ്രമങ്ങൾക്കെതിരെ മാളിലെ കടയുടമകൾ വഞ്ചനാപൂക്കളം തീർത്ത്​ പ്രതിഷേധിച്ചു. മാളിനു മുന്നിലാണ്​ കടയുടമകളായ സ്​ത്രീകൾ കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ പൂക്കളം തീർത്തും പ്രതിഷേധിച്ചത്​. മാളിനു മുന്നിൽ തീർത്ത പൂക്കളം കടലാസും കല്ലും ഉപയോഗിച്ച്​ മറച്ചാണ് കടയുടമകൾ പ്രതിഷേധിച്ചത്​. കോവിഡി​ൻെറ പേരിൽ അടച്ചുപൂട്ടിയ മാൾ പിന്നീട്​ ഇതുവരെ തുറന്നിട്ടില്ലെന്ന്​ കടയുടമകൾ അറിയിച്ചു. മാളി​ൻെറ നടത്തിപ്പുകാരായ യൂനിറ്റി ഗ്രൂപ് മുന്നറിയിപ്പില്ലാതെ​ അഞ്ചുമാസമായി മാൾ അടച്ചിട്ടതിനാൽ ജീവിതമാർഗം വഴിമുട്ടിയ നൂറോളം വരുന്ന സംരംഭകരാണ്​ പ്രതിഷേധവുമായി എത്തിയത്​. സംരംഭകരിൽനിന്ന് പിരിച്ചെടുത്ത ആറു കോടി രൂപയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബശ്രീ പ്രോജക്ട് മാനേജറുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ്​ സംരംഭകർ വഞ്ചനാപൂക്കളം തീർത്തത്​. ഡി.സി.സി പ്രസിഡൻറ്​ ടി. സിദ്ദീഖ്​ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.