മേപ്പയ്യൂർ വീണ്ടും ആശങ്കയിൽ

മേപ്പയ്യൂർ: മിൽമയുടെ പാൽ ശേഖരിക്കുന്ന വാഹനത്തി​ൻെറ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മേപ്പയ്യൂർ പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ ക​െണ്ടയ്​ൻമൻെറ്​ സോണുകൾ പ്രഖ്യാപിച്ചു. നാലാം വാർഡ്, അഞ്ചാം വാർഡിലെ ജനകീയ മുക്ക്, കളരിക്കണ്ടിമുക്ക് റോഡി​ൻെറ തെക്കുഭാഗം, മാണിക്കോത്ത് കോളനി, കുറ്റിപ്പുറത്ത് ഭാഗം, ചിറ്റാരിക്കൽ ഭാഗം രണ്ടാം വാർഡിലെ ജനകീയ മുക്ക് ടൗൺ, തടത്തിക്കണ്ടി ഭാഗം എന്നീ മേഖലകളാണ് നിയന്ത്രിത മേഖലയാക്കി റോഡുകൾ അടച്ചത്. മാസ്ക് ധരിക്കാതെയും നിയന്ത്രണങ്ങൾ പാലിക്കാതെയും കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ട 28 പേരുടെ ഹൈ റിസ്ക് ഗ്രൂപ്പി​ൻെറ പട്ടിക ആരോഗ്യ പ്രവർത്തകർ തയാറാക്കി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇദ്ദേഹം സന്ദർശിച്ച പാൽശേഖരണ കേന്ദ്രങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷീരവികസന സൊസൈറ്റിക്ക് ആരോഗ്യ വകുപ്പധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊഴുക്കല്ലൂർ ക്ഷീരസംഘത്തിൽ അണുനശീകരണം നടത്തുകയും സൊസൈറ്റിയിലെ അഞ്ച്​ ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. പുതിയ ജീവനക്കാരെവെച്ച് പ്രവർത്തനമാരംഭിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ആഗസ്​റ്റ്​ 27ന് 50 പേർക്ക് കോവിഡ് പരിശോധന നടത്തും. പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതി​ൻെറ ഭാഗമായി ആരോഗ്യ പ്രവർത്തകർ നിയന്ത്രിത മേഖലകളിലും മേപ്പയ്യൂർ ടൗണിലും മൈക്ക് അനൗൺസ്മൻെറ്​ നടത്തുകയും ഓണാഘോഷ പരിപാടികൾ വീടുകളിൽ മാത്രമാക്കുന്നതിനും കടകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.