പേരാമ്പ്ര മാർക്കറ്റ്‌ അക്രമം: പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് യൂത്ത് ലീഗ്

പേരാമ്പ്ര: മത്സ്യമാർക്കറ്റിൽ തൊഴിലാളികളെ ആക്രമിച്ചു പരിക്കേൽപിച്ച പ്രതികളെ അറസ്​റ്റ്​ ചെയ്യാതെ നിരപരാധികളെ പേരാമ്പ്ര പൊലീസ് വേട്ടയാടുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി. സി.പി.എം പ്രതികൾ പൊലീസി​ൻെറ മൂക്കിൻതുമ്പിലുണ്ടായിട്ടും ആക്രമണത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളുടെ വീടുകൾ റെയ്ഡ് ചെയ്യുന്ന പൊലീസ് കള്ളന് കഞ്ഞിവെക്കുകയാണെന്നും ഓൺലൈനിൽ ചേർന്ന പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. കൂടാതെ യു.ഡി.എഫ് പ്രവർത്തകരുടെ വീടുകൾ അടിച്ചുപൊളിച്ചിട്ടും പൊലീസ് കണ്ണടക്കുകയാണെന്നും സ്വസ്ഥജീവിതം ഉണ്ടാക്കാൻ പൊലീസ് അടിയന്തര ഇടപെടൽ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡൻറ്​ അലി തങ്ങൾ പാലേരി അധ്യക്ഷത വഹിച്ചു. ജില്ല യൂത്ത് ലീഗ് പ്രസിഡൻറ്​ സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ലത്തീഫ് തുറയൂർ, പി.ടി. അഷ്‌റഫ്‌, പി.സി. മുഹമ്മദ്‌ സിറാജ്, മുഹമ്മദ്‌ അലി കോറോത്ത്, സലിം മിലാസ്, കെ.കെ. റഫീഖ്, കെ.സി. മുഹമ്മദ്‌, ടി.കെ. നഹാസ്, ഷംസുദ്ദീൻ വടക്കയിൽ, എ.കെ ഹസീബ്, ശിഹാബ് കന്നാട്ടി, ഇല്യാസ് ചെറുവണ്ണൂർ, ലബീബ് അഷ്‌റഫ്‌ മേപ്പയൂർ, എ.കെ. സലാം, സുബൈർ തുറയൂർ, സുഹൈൽ കെ. മനാഫ് തറമ്മൽ, നദീർ ചെമ്പനോട, മുനവ്വിർ കൂത്താളി, വി.എൻ. നൗഫൽ, സി.കെ. അബ്​ദുൽ ഹാഫിസ്, ഉബൈദ് കുട്ടോത്ത് എന്നിവർ സംസാരിച്ചു. മാർക്കറ്റ് അക്രമവുമായി ബന്ധപ്പെട്ട് നാല് സി.പി.എം പ്രവർത്തകരും ആറ് മുസ്​ലിം ലീഗ് പ്രവർത്തകരും ഇതുവരെ അറസ്​റ്റിലായിട്ടുണ്ട്. പന്തിരിക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകനെ കൂടി കസ്​റ്റഡിയിലെടുത്തതോടെയാണ് യൂത്ത് ലീഗ് പൊലീസിനെതിരെ രംഗത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.