കൂടത്തായി: വിടുതൽ ഹരജിയുമായി ജോളി

കോഴിക്കോട‌്​: കൂടത്തായി സിലി വധക്കേസിൽ മുഖ്യപ്രതി ജോളി വിടുതൽ ഹരജി നൽകി. അന്വേഷണ സംഘത്തി​ൻെറ കണ്ടെത്തലുകൾ ശരിയല്ലെന്നും കുറ്റം ചെയ‌്തിട്ടില്ലെന്നുമാണ‌് ഹരജിയിൽ പറയുന്നത‌്. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ നിലനിൽക്കില്ലെന്നും വിചാരണ കൂടാതെ വിട്ടയക്കണമെന്നും ജോളി ഹരജിയിൽ വാദിച്ചു. കേസ‌് സെപ‌്റ്റംബർ എട്ടിന‌് എടുക്കുമ്പോൾ ഹരജി പരിഗണിക്കും. റോയ‌് കേസിൽ അഞ്ചാം പ്രതി നോട്ടറി അഭിഭാഷകൻ സി. വിജയകുമാർ നേരിട്ട‌് കോടതിയിൽ ഹാജരായില്ല. അഭിഭാഷകനാണ‌് എത്തിയത‌്. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. എട്ടിന‌് നേരിട്ട‌് ഹാജരാകാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷന‌ുവേണ്ടി സ‌്പെഷൽ പബ്ലിക‌് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ‌്ണൻ ഹാജരായി. ജോളിക്ക‌ുവേണ്ടി ടി.ടി. ഹിജാസ‌് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.