പൂനൂർ റിവർഷോർ ആശുപത്രിയിൽ സന്ദർശന നിയന്ത്രണം കർശനമാക്കി

എകരൂൽ: പൂനൂരിലും പരിസരപ്രദേശങ്ങളിലും കോവിഡ് രോഗബാധ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൂനൂർ റിവർഷോർ ഹോസ്പിറ്റലിൽ സന്ദർശന നിയന്ത്രണം കർശനമാക്കി. ഡോക്ടറെ കാണിക്കാൻ വരുന്ന രോഗികൾക്കും മറ്റു പരിശോധനകൾക്കു വരുന്നവർക്കും മാത്രമായിരിക്കും അകത്തേക്കു പ്രവേശനം. അഡ്മിറ്റ് ചെയ്ത രോഗിയുടെ കൂടെ കൂട്ടിരിപ്പുകാരായി ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെത്തുന്നവർക്ക് സുരക്ഷിതമായ സേവനം നൽകുമെന്നും മാനേജ്മൻെറ് അറിയിച്ചു. ആശുപത്രിയിലെത്തുന്ന ഒരാൾക്കുപോലും രോഗം പകരാനോ രോഗവ്യാപനം ഉണ്ടാകാനോ ഇടവരുത്താത്തവിധത്തിലുള്ള ക്രമീകരണങ്ങളാണ്​ നടത്തിയത്​. അനാവശ്യമായ ആശുപത്രിസന്ദർശനം ഒഴിവാക്കണമെന്നും അത്യാവശ്യത്തിന് ഹോസ്പിറ്റലിൽ വരുന്നവർക്ക് വിശാലമായ കാത്തിരിപ്പ് സൗകര്യം ഒരുക്കിയതിനാൽ സാമൂഹിക അകലം പാലിക്കാൻ സാധിക്കുമെന്നും റിവർഷോർ ഹോസ്പിറ്റൽ ചീഫ് എക്സി. ഓഫിസർ ഡോ. ജമാൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.