ആതുരസേവനത്തിനുള്ള ഉപകരണങ്ങൾ കൈമാറി

മേപ്പയൂർ: ചാവട്ട് സ്വദേശിയും പ്രവാസിയുമായ സി.കെ. റഷീദ് കോളനിയുടെ ശ്രമഫലമായി ഒരു അഭ്യുദയകാംക്ഷിയിൽനിന്ന്​ ലഭിച്ച ഫണ്ടുപയോഗിച്ച് രോഗികളെ പരിചരിക്കാൻ ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റം ചാവട്ട് മഹല്ല് പ്രസിഡൻറ് പി. കുഞ്ഞമ്മദിന് നൽകി സി.കെ ആൻഡ്​ കെ.കെ വാട്സ്​ആപ്​ ഗ്രൂപ് ചെയർമാൻ സി.കെ. മൊയ്തീൻ ഹാജി നിർവഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി എം.കെ. അബ്​ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം. അബ്​ദുൽ സലാം ഹാജി, കെ.കെ. ഇബ്രാഹിം, യു.കെ. അബ്​ദുല്ല, പി. അബ്​ദുല്ല, സി.ഇ. അഷ്​റഫ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.