ടി.പി.സി മെമ്മോറിയൽ ഗ്രാമദീപം അവാർഡ് അഷ്റഫ് താമരശ്ശേരിക്ക്

കൊടുവള്ളി: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹിക സാംസ്കാരിക മേഖലയിൽ സാന്നിധ്യവുമായിരുന്ന ടി.പി.സി മുഹമ്മദ്​ മാസ്​റ്ററുടെ സ്മരണക്കായി കരുവൻപൊയിൽ ഗ്രാമദീപം ഗ്രന്ഥാലയം ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്രാമദീപം അവാർഡിന് അഷ്റഫ് താമരശ്ശേരി അർഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. ടി.പി.സി. മുഹമ്മദ് മാസ്​റ്ററുടെ ഒന്നാം ചരമവാർഷികമായ ആഗസ്​റ്റ്​​ 27ന് നടക്കുന്ന ചടങ്ങിൽ അഷ്റഫിനെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.