പഞ്ചായത്ത്​ വയലിൽ മണ്ണടിക്കുന്നതിനിടെ ലോറി മറിഞ്ഞു

കോഴിക്കോട്​: പുതുപ്പാടി പഞ്ചായത്തി​​ൻെറ ഉടമസ്​ഥതയിലുള്ള ഈങ്ങാപ്പുഴ ടൗണിനോട്​ ചേർന്ന വയലിൽ അനുമതിയില്ലാതെ മണ്ണടിക്കുന്നതിനിടെ മിനി ലോറി മറിഞ്ഞു. ബുധനാഴ്​ചയാണ്​ സംഭവം. മാലിന്യനിക്ഷേപം നടത്തുന്നതിനിടെയാണോ അധികൃതരുടെ ഒത്താശയോടെ വയൽനികത്താനുള്ള നീക്കത്തിനിടെയാണോ ലോറി മറിഞ്ഞതെന്ന വിവാദവും ഉയർന്നിട്ടുണ്ട്​. വർഷങ്ങൾക്കു​ മുമ്പ്​ പഞ്ചായത്ത്​ അധികവില കൊടുത്ത്​ വാങ്ങിയെന്ന പരാതിയിൽ വിജിലൻസ്​ കേസ്​ നടക്കുന്ന വയലിലാണ്​ മണ്ണടിച്ചിരിക്കുന്നത്​. കോൺഗ്രസ്​ നേതാവ്​ നൽകിയ പരാതിയിൽ മുൻ പഞ്ചായത്ത്​ പ്രസിഡൻറടക്കം അന്നത്തെ ഇടതു ഭരണസമിതിയിലെ നാല്​ അംഗങ്ങൾക്കെതിരെയാണ്​ വിജിലൻസ്​ കോടതിയിൽ കേസ്​ നടക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.