മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ നിയന്ത്രണം

മാങ്ങാട്ടുപറമ്പ്: ഉദ്യോഗസ്ഥർക്ക്​ കോവിഡ്​ ബാധിച്ച പശ്ചാത്തലത്തിൽ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ക്യാമ്പിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തി. പ്രത്യേക പരിശീലനത്തിനായി അയക്കുന്ന പൊലീസുകാർക്ക് നടത്തിയ പരിശോധനയിലാണ് മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചത്. നിയന്ത്രണത്തി‍‍ൻെറ ഭാഗമായി ക്യാമ്പിനുള്ളിലെ മൂന്നു കാൻറീനുകൾ അടച്ചു. ക്യാമ്പിനുള്ളിലേക്കുള്ള പ്രവേശനം നിയന്ത്രണത്തിലാണ്. പൊലീസുകാർക്കുള്ള പരിശീലനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി. ക്യാമ്പിനുള്ളിലെ ലൈബ്രറിയും താൽക്കാലികമായി അടച്ചിട്ടു. ക്യാമ്പും പരിസരവും ഉടൻതന്നെ അണുമുക്തമാക്കുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന്​ കമാൻഡൻറ്​ ചുമതല വഹിക്കുന്ന ജോണി അഗസ്​തിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.