ബാങ്കുകളിലും അക്ഷയയിലും ഫോൺ ടോക്കൺ ബുക്കിങ് സേവനം

ശ്രീകണ്​ഠപുരം: കോവിഡ് സാഹചര്യത്തിൽ ബാങ്കുകളിലും അക്ഷയ കേന്ദ്രത്തിലും ഫോൺ വഴി ടോക്കൺ ബുക്കിങ്ങിന്​ നടപടി സ്വീകരിക്കാൻ പഞ്ചായത്തിൽ ചേർന്ന പൊലീസ് -പഞ്ചായത്ത് - സ്ഥാപന മേധാവികളുടെ യോഗം തീരുമാനിച്ചു. സേവനം ആവശ്യമുള്ളവർ തലേദിവസം ബാങ്കിലെയോ അക്ഷയ കേന്ദ്രത്തിലെയോ ലാൻഡ് ഫോൺ നമ്പറിൽ വിളിച്ച് ടോക്കൺ ബുക്ക് ചെയ്യണം. ബുക്കിങ് സമയത്ത്​ സേവനം ലഭിക്കുന്ന സമയം അറിയിക്കും. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് വ്യാപാരികൾ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം പ്രവർത്തനം നിർത്തിവെപ്പിക്കുമെന്നും യോഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.