ദോഹയിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി മരിച്ചു

ദോഹ: ഖത്തറിൽ കോവിഡ്​ സ്​ഥിരീകരിച്ചതിന്​ ശേഷം ക്വാറൻറീനിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. തലശ്ശേരി കതിരൂർ എടത്തിൽ അബ്​ദുൽ റഹീം ( റഹീം റയാൻ 47) ആണ്​ മരിച്ചത്​. കോൺഗ്രസ്​ പ്രവാസി സംഘടനയായ ഇൻകാസിൻെറ തലശേരി മണ്ഡലം പ്രസിഡൻറ്​ ആണ്​. കോവിഡ്​ സ്​ഥിരീകരിച്ച്​ സനയ്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശേഷം ഹോട്ടൽ ക്വാറൻറീനിലായിരുന്നു. ഭാര്യ: റയാസ, മക്കൾ: അബ്​നർ റഹീം, അൽവിത റഹീം, അദിബ റഹീം. പിതാവ്​: മമ്മു, മാതാവ്​: ആയിശ. ദോഹയിലെ നിർമാണകമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കുടുംബത്തോടൊപ്പം ഖത്തറിൽ കഴിയുകയായിരുന്നു. മാസങ്ങൾക്ക്​ മുമ്പാണ്​ കുടുംബത്തെ നാട്ടിൽ അയച്ചത്​. ​ഖത്തറിൽ കാരുണ്യസേവനപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കോവിഡ്​ പ്രതിസന്ധിയിൽ ഖത്തറിൽ പ്രയാസപ്പെട്ടവർക്ക്​ ഭക്ഷണമടക്കം സഹായങ്ങൾ ചെയ്യാൻ മുന്നിലുണ്ടായിരുന്ന റഹീമിൻെറ വേർപാട്​ പ്രവാസികളുടെ വേദനയായി. മൃതദേഹം കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ തിങ്കളാഴ്​ച അബൂഹമൂർ ഖബറിസ്​ഥാനിൽ മറവ്​ ചെയ്യുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. QATAR death abdul raheem kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.