പേരാമ്പ്രയിൽ എട്ടു പേർക്കുകൂടി കോവിഡ്

പേരാമ്പ്ര: ആരോഗ്യ പ്രവർത്തകയുൾപ്പെടെ സ്ഥിരീകരിച്ചു. നേര​േത്ത​​​ കോവിഡ് സ്ഥിരീകരിച്ച 12ാം വാർഡിലെ ഒരു കുടുംബത്തിലെ മൂന്നു പേരുടെ ബന്ധുക്കളാണ് രോഗം വന്ന അഞ്ചുപേർ. ഏഴാം വാർഡിൽ രോഗം വന്നത് ഇ.എം.എസ് സഹകരണ ഹോസ്പിറ്റലിൽ നഴ്സിനും ഇതര സംസ്ഥാനത്തുനിന്ന്​ വന്ന സൈനികനുമാണ്​. ഒന്നാം വാർഡിലെ സമ്പർക്ക രോഗി നേര​േത്ത​ കോവിഡ് സ്ഥിരീകരിച്ച ആളുടെ ഭാര്യയാണ്. നേരത്തേ ഇ.എം.എസ് ആശുപത്രിയിലെ ഒരു ജീവനക്കാരന് രോഗം വന്നിരുന്നു. ആറ്​, ഏഴ്​ വാർഡുകളിലെ കണ്ണിപൊയിൽ അരീക്കംചാൽ, കുഴിപറമ്പിൽ ഭാഗം കണ്ടെയ്ൻമൻെറ്​ സോണാക്കിയിട്ടുണ്ട്. കോവിഡ്: സഹകരണ ആശുപത്രിയുമായി ബന്ധപ്പെട്ട് വിവാദം പേരാമ്പ്ര: ഇ.എം.എസ് സഹകരണ ആശുപത്രി കോവിഡ് വിവരം മറച്ചുവെച്ചെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. ആരോപണം ഉയർന്നതോടെ ഗ്രാമപഞ്ചായത്ത് നിർദേശങ്ങൾ കർശനമാക്കി. ആശുപത്രിയിലെ രണ്ട​ു ജീവനക്കാർക്കാണ് രോഗം വന്നത്. ഇവിടെ ചികിത്സ തേടിയ രോഗിയിൽ നിന്നായിരുന്നു ബാധ. അഞ്ചുദിവസം മുമ്പ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചപ്പോൾ മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസ് വാദം. ഞായറാഴ്​ച ഒരു ജീവനക്കാരിക്കുകൂടി രോഗം വന്നതോടെ ആശുപത്രി അണുമുക്തമാക്കി. രോഗികളുമായി സമ്പർക്കമുള്ള ജീവനക്കാരോട് നിരീക്ഷണത്തിൽ കഴിയാനും ആശുപത്രിയിൽ അണുനശീകരണം നടത്താനും ഗ്രാമപഞ്ചായത്ത് നിർദേശം നൽകിയതായി സെക്രട്ടറി അറിയിച്ചു. ജൂലൈ 28 മുതൽ ആശുപത്രി സന്ദർശിച്ചവരുടെ വിശദാംശങ്ങൾ ആശുപത്രിയിൽനിന്ന്​ പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും ശേഖരിച്ചു. ആഗസ്​റ്റ്​ അഞ്ചുവരെ സന്ദർശിച്ചവരെ നിരീക്ഷണത്തിലാക്കാൻ നിർദേശം നൽകി. ആരോഗ്യ വിഭാഗം ഇവരുമായി നേരിട്ട് ബന്ധപ്പെട്ട് ക്വാറൻറീനിൽ പോകാൻ നിർദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഒരു വീഴ്​ചയും സംഭവിച്ചിട്ടില്ലെന്ന്​ ഇ.എം.എസ് ആശുപത്രി അധികൃതർ പറയുന്നു. രോഗി ചികിത്സക്കെത്തിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ക്വാറൻറീനീൽ പ്രവേശിപ്പിച്ചതായും കോവിഡ് പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.