കോവിഡ് ഭീതിയിൽനിന്ന്​ രക്ഷപ്പെട്ട് എത്തിയത് മരണത്തിലേക്ക്

ബാലുശ്ശേരി: കോവിഡ് ഭീതിയിൽനിന്ന്​ രക്ഷപ്പെട്ട് നാട്ടിലേക്കെത്തിയത് മരണത്തിലേക്ക്. കോക്കല്ലൂർ ചേരിക്കാപറമ്പിൽ രാജീവൻ 30 വർഷത്തോളമായി ദുബൈയിൽ ഗാരേജ് സർവിസിലെ ജോലിക്കാരനാണ്. ആറു മാസം മുമ്പ് നാട്ടിൽ വന്ന് രണ്ടാമത്തെ മകളുടെ കല്യാണനിശ്ചയം കഴിഞ്ഞാണ് ദുബൈയിലേക്ക് മടങ്ങിയത്. ഇതിനിടെയാണ് കോവിഡ് വന്നത്. അതോടെ ദുബൈയിലെ ജോലി കുറഞ്ഞു. ശമ്പളവും ഇല്ലാതായി. എങ്ങനെയെങ്കിലും നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാനുള്ള ശ്രമത്തി‍ൻെറ ഭാഗമായാണ് 'വന്ദേ മാതരം' സ്​കീമിലൂടെ പുറപ്പെട്ടത്. കോവിഡ് പരിശോധനയില്ലാതെ മെഡിക്കൽ എമർജൻസി കാരണം കാണിച്ചായിരുന്നു യാത്ര. ഇവിടെ വന്ന് ക്വാറൻറീനിൽ പോകേണ്ടതായിരുന്നു. കരിപ്പൂരിലെത്തിയാൽ കൊണ്ടുവരാൻ വീട്ടുകാർ വാഹനവും ഏർപ്പാടാക്കിയിരുന്നു. മൂന്നു വർഷം മുമ്പാണ് കോക്കല്ലൂർ തത്തമ്പത്തെ തറവാട് വീടിനടുത്തുതന്നെ മുരിയൻകുളങ്ങരയിൽ 10 സൻെറ്​ സ്ഥലവും വീടും കൂടി ഒന്നിച്ചു വാങ്ങി താമസമാക്കിയത്. നിശ്ചയിച്ചു വെച്ച രണ്ടാമത്തെ മകളുടെ വിവാഹവും നടത്തണമെന്ന മോഹവും ഈ യാത്രയിൽ രാജീവനുണ്ടായിരുന്നു. എല്ലാം തകിടം മറിച്ചാണ് നാട്ടിൽ കാലുകുത്തുന്നതിനു മുമ്പേ അപകടം രാജീവ​ൻെറ ജീവൻ കവർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.