രാമക്ഷേത്ര നിർമാണം നിർത്തി കോവിഡ് പ്രതിരോധം ശക്തമാക്കണം -ആർ.എം.പി.​െഎ

കോഴിക്കോട്​: രാമക്ഷേത്ര നിർമാണത്തെക്കാൾ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി നേതൃത്വം നൽകാനാണ് കേന്ദ്ര സർക്കാർ അടിയന്തര പ്രാധാന്യം നൽകേണ്ടതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ കോവിഡ് മരണനിരക്ക് ഭയാനക രൂപത്തിൽ കുതിച്ചുയരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ, തമിഴ്നാട് ഗവർണർ തുടങ്ങി ഒട്ടനവധി പ്രമുഖർ രോഗവ്യാപനത്തി​ൻെറ പിടിയിലാണ്. ജനങ്ങളെ കോവിഡ് മഹാമാരിക്കെതിരെ യുദ്ധസജ്ജരാക്കാനാണ് കേന്ദ്ര സർക്കാർ മുഖ്യപരിഗണന നൽകേണ്ടതെന്നും രാമക്ഷേത്ര നിർമാണം ഈ അവസരത്തിൽ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.