Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2020 11:58 PM GMT Updated On
date_range 3 Aug 2020 11:58 PM GMTരാമക്ഷേത്ര നിർമാണം നിർത്തി കോവിഡ് പ്രതിരോധം ശക്തമാക്കണം -ആർ.എം.പി.െഎ
text_fieldsbookmark_border
കോഴിക്കോട്: രാമക്ഷേത്ര നിർമാണത്തെക്കാൾ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി നേതൃത്വം നൽകാനാണ് കേന്ദ്ര സർക്കാർ അടിയന്തര പ്രാധാന്യം നൽകേണ്ടതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ കോവിഡ് മരണനിരക്ക് ഭയാനക രൂപത്തിൽ കുതിച്ചുയരുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ, തമിഴ്നാട് ഗവർണർ തുടങ്ങി ഒട്ടനവധി പ്രമുഖർ രോഗവ്യാപനത്തിൻെറ പിടിയിലാണ്. ജനങ്ങളെ കോവിഡ് മഹാമാരിക്കെതിരെ യുദ്ധസജ്ജരാക്കാനാണ് കേന്ദ്ര സർക്കാർ മുഖ്യപരിഗണന നൽകേണ്ടതെന്നും രാമക്ഷേത്ര നിർമാണം ഈ അവസരത്തിൽ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story