മരഞ്ചാട്ടിയിൽ: കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ഒരുങ്ങി.

മുക്കം: കാരശ്ശേരി പഞ്ചായത്തിൽ മരഞ്ചാട്ടിയിൽ മർകസ് ഗേൾസ് ഗ്രീൻവാലിയിൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ആരംഭിച്ചു. 50 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നൂറു കിടക്കകൾ ഒരുക്കും. നിരീക്ഷണ സൗകര്യങ്ങളും ലഭ്യമാകും. പഞ്ചായത്തിലെ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് എല്ലാ ഉപകരണങ്ങളും ആവശ്യ സാമഗ്രികളും ലഭ്യമാക്കുന്നത്. മ്യൂസിക്സിസ്റ്റം, ടി.വി എന്നിവയും ലഭ്യമാക്കും. പഞ്ചായത്ത് വി.ഇ.ഒ. ബൂബേഷ് ആണ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറർ നോഡൽ ഓഫിസർ. മരഞ്ചാട്ടിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കേന്ദ്രം സബ്കലക്ടർ പ്രിയങ്ക സന്ദർശിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ വിനോദ്, പഞ്ചായത്ത്‌ അംഗം സവാദ് ഇബ്രാഹിം, അസി.സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ സജ്‌ന, ബൂബേഷ് എന്നിവർ കേന്ദ്രത്തിലെത്തി സൗകര്യങ്ങൾ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.