Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2020 11:58 PM GMT Updated On
date_range 1 Aug 2020 11:58 PM GMTമരഞ്ചാട്ടിയിൽ: കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ഒരുങ്ങി.
text_fieldsbookmark_border
മുക്കം: കാരശ്ശേരി പഞ്ചായത്തിൽ മരഞ്ചാട്ടിയിൽ മർകസ് ഗേൾസ് ഗ്രീൻവാലിയിൽ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം ആരംഭിച്ചു. 50 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ നൂറു കിടക്കകൾ ഒരുക്കും. നിരീക്ഷണ സൗകര്യങ്ങളും ലഭ്യമാകും. പഞ്ചായത്തിലെ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് എല്ലാ ഉപകരണങ്ങളും ആവശ്യ സാമഗ്രികളും ലഭ്യമാക്കുന്നത്. മ്യൂസിക്സിസ്റ്റം, ടി.വി എന്നിവയും ലഭ്യമാക്കും. പഞ്ചായത്ത് വി.ഇ.ഒ. ബൂബേഷ് ആണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ നോഡൽ ഓഫിസർ. മരഞ്ചാട്ടിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കേന്ദ്രം സബ്കലക്ടർ പ്രിയങ്ക സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.കെ വിനോദ്, പഞ്ചായത്ത് അംഗം സവാദ് ഇബ്രാഹിം, അസി.സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ സജ്ന, ബൂബേഷ് എന്നിവർ കേന്ദ്രത്തിലെത്തി സൗകര്യങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story