കാരശ്ശേരിയിൽ വയോജന സൗഹൃദ കാത്തിരിപ്പ് കേന്ദ്രം ഒരുക്കത്തിലേക്ക്.

മുക്കം: കാരശ്ശേരിയിൽ വയോജന സൗഹൃദ ബസ് കാത്തിരിപ്പു കേന്ദ്രം ഒരുങ്ങുന്നു. വയോജനങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യത്തോടെയാണ് കേന്ദ്രം ഒരുങ്ങുന്നത്​. നിർമാണം അവസാന ഘട്ടത്തിലാണ്​. രണ്ടരലക്ഷം രൂപ ചെലവിട്ടാണ്​ നിർമാണം. പരേതനായ കെ.സി.സി അഹമ്മദ് കുട്ടി ഹാജിയുടെ സ്മരണക്ക്​ വേണ്ടി കുടുംബാംഗങ്ങൾ പഞ്ചായത്തി​ൻെറ അഭ്യർഥന പ്രകാരമാണ് വയോജന സൗഹൃദ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. ബ്ലു.ക്ലെ ആർക്കിടെക്റ്റ് അസോസിയേഷനു വേണ്ടി ഷംനാദാണ് രൂപകൽപന നിർവഹിച്ചത്​. വയോജന സൗഹൃദ കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത്‌ പ്രസിഡൻറ്​ വി.കെ. വിനോദ് സന്ദർശിച്ചു. പഞ്ചായത്ത്‌ അംഗം സവാദ് ഇബ്രാഹിം, അസി.എൻജിനീയർ രാജേഷ്, പി.രജീഷ് കാരശ്ശേരി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.