ഫറോക്കിൽ കോവിഡ് സ്ഥിരീകരിച്ച യുവാവിൽ സമ്പർക്കത്തിലൂടെ മൂന്നു പേർക്ക് കോവിഡ്

ചികിത്സയിലുള്ള ഇ.എസ്.ഐയിലെ രോഗിക്കും കോവിഡ് ഡോക്​ടർ അടക്കം 24 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ ഫറോക്ക്: ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നാല് ഡോക്​ടർമാർ അടക്കം 24 ആരോഗ്യ പ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. വെള്ളിയാഴ്​ചയാണ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ നിയന്ത്രണം ശക്തമാക്കി. അഡ്​മിറ്റ് ചെയ്യുന്ന നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ആശുപത്രിയിലെ ഒ.പി വിഭാഗം മാത്രമേ പ്രവർത്തിക്കൂ. ജൂലൈ 20ന്​ ശസ്ത്രക്രിയക്ക് അഡ്​മിറ്റ് ചെയ്​ത രോഗി ചികിത്സയുടെ ഭാഗമായി 23ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പോയി വന്നിരുന്നു. അവിടെനിന്നാകാം രോഗം പകർന്നതെന്ന് സംശയമുണ്ട്. ഇദ്ദേഹത്തെ പ്രവേശിപ്പിച്ച വാർഡിൽ എട്ടിൽ താഴെ രോഗികളാണ് ചികിത്സയിലുള്ളത്. ഇവരുൾപ്പെടെ ചികിത്സയിലുള്ള രോഗിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്ക് കോവിഡ് പരിശോധന വരും ദിനങ്ങളിൽ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം ഫറോക്ക്: നല്ലൂരങ്ങാടിയിലുള്ള ഡോ. പ്രഭാകര​ൻെറ ക്ലിനിക്കിൽ ജൂലൈ 27, 29 എന്നീ തീയതികളിൽ വന്ന ഒരു വ്യക്തിക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനാൽ 27ന് തിങ്കൾ മുതൽ 30 വ്യാഴം വരെ ഡോക്​ടറുടെ ക്ലിനിക്കിലും സമീപത്തെ ഫാർമസിയിലും വന്നവർ ഉടൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ഫറോക്ക് നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്​ടർ അറിയിച്ചു. ഫോൺ 9747101097. കോവിഡ് സ്ഥിരീകരിച്ചയാളുടെ ഭാര്യക്കും രോഗം ഫറോക്ക്: നഗരസഭ 15-ാം ഡിവിഷൻ കള്ളി കൂടത്ത് കണ്ടയ്​ൻമൻെറ്​ സോണിലെ കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ ഭാര്യക്ക് രോഗം സ്ഥിരികരിച്ചു. സമീപത്തെ 16ാം ഡിവിഷനിലെ മത്സ്യ വിൽപനക്കാരനും മറ്റൊരാൾക്കും സമ്പർക്കത്തിലൂടെ കോവിഡ്​സ്ഥിരീകരിച്ചതിനാൽ ഈ ഡിവിഷനും കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തുമെന്ന് സൂചന. മത്സ്യവിൽപനക്കാരൻ പ്രദേശത്തെ വീടുകളിൽ മത്സ്യവിതരണം നടത്തിയതിനാൽ ആശങ്കയിലാണ് പ്രദേശം. മൂന്ന് പേർക്കും കഴിഞ്ഞ ഞായറാഴ്​ച രോഗം സ്ഥിരീകരിച്ച യുവാവിൽനിന്നു സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ആരോഗ്യ വകുപ്പും പൊലീസും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് മേഖലയിൽ ചെയ്​തു വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.