ചേളന്നൂർ വെറ്റിനറി സബ്​ സെൻറർ അടച്ചുപൂട്ടൽ ഭീഷണിയിൽ

ചേളന്നൂർ വെറ്റിനറി സബ്​ സൻെറർ അടച്ചുപൂട്ടൽ ഭീഷണിയിൽ ചേളന്നൂർ: പൊരുമ്പൊയിൽ വാടക കെട്ടിടത്തിൽ അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന ചേളന്നൂർ വെറ്റിറിനറി സബ്​ സൻെറർ അടച്ചുപൂട്ടൽ ഭീഷണിയിൽ. നൂറ് കണക്കിന് ക്ഷീര കർഷകർ ഉൾപ്പെടെ ആശ്രയിക്കുന്ന ചേളന്നൂരി​ൻെറ ഹൃദയഭാഗത്തുള്ള സബ്​ സൻെററാണ് കെട്ടിട ഉടമ ഒഴിയാൻ നോട്ടീസ് കൊടുത്തതിനെ തുടർന്ന് പ്രതിസന്ധി നേരിടുന്നത്. പകരമായി അമ്പലപ്പാട് ക്ഷീര സംഘം കെട്ടിടം ഉൾപ്പെടെ പരിശോധിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടിയായില്ല. ജില്ലയിൽ ആദ്യകാലത്ത് പ്രവർത്തനം ആരംഭിച്ച സ്ഥാപനം പഞ്ചായത്തി​ൻെറ തന്നെ കെട്ടിടത്തിലേക്ക്​ മാറ്റണമെന്ന ആവശ്യമാണ് കർഷകരിൽനിന്ന്​ ഉയരുന്നത്. കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം വാടകക്കോ സ്വന്തമായോ നൽകാനുള്ള നടപടികൾ ഗ്രാമ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ടെന്ന് ചേളന്നൂർ വെറ്ററിനറി മെഡിക്കൽ ഓഫിസർ ഡോ.സ്മിത മോൾ പറഞ്ഞു. വ്യാപാരികൾ ഫേസ് ഷീൽഡ് നൽകി മൂഴിക്കൽ : ചേവായൂർ പൊലീസിനും ഹെൽത്ത് വിഭാഗത്തിനും വ്യാപാരി വ്യവസായി ഏകോപന സമിതി ഫേസ് ഷീൽഡ് നൽകി. മൂഴിക്കൽ-ചെറുവറ്റ യൂനിറ്റി​ൻെറ നേതൃത്വത്തിലാണ് നൂറിലധികം മുഖാവരണങ്ങൾ നൽകിയത്. കെ.ടി. സിദ്ദീഖിൽനിന്ന് പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്ത് ഏറ്റുവാങ്ങി. എസ്‌.ഐമാരായ എം.കെ. അനികുമാർ, മിനിമോൾ ,ഹെൽത്ത് ഓഫിസർ പ്രേമരാജൻ, എൻ.പി .നാസർ, ഒ. വിജയൻ, സുബീഷ് വിവി ഗോൾഡ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.