വീട്ടിലൊതുങ്ങി ബലിപെരുന്നാളാഘോഷം

കോഴിക്കോട്​: കൊറോണക്കാലത്തെ ബലിപെരുന്നാൾ വിശ്വാസികൾ വീട്ടിലിരുന്ന്​ ആഘോഷിച്ചു. അപൂർവം സ്ഥലങ്ങളിൽ കോവിഡ്​ പ്രോ​േട്ടാകാേൾ പാലിച്ച്​ പെരുന്നാൾ നമസ്​കാരം നടന്നു. പുതുവസ്​ത്രങ്ങളണിഞ്ഞ്​ വിശ്വാസികൾ കുടുംബസമേതം വീടുകളിലാണ്​ പെരുന്നാൾ നമസ്​കാരം നിർവഹിച്ചത്​. ആശംസകൾ സമൂഹ മാധ്യമങ്ങളിലൊതുങ്ങി. ഉദ്​ബോധനങ്ങൾ ഒാൺലൈനിൽ സജീവമായിരുന്നു. പ്രധാന ചടങ്ങായ ബലികർമവും മുൻകാലങ്ങളെ അപേക്ഷിച്ച്​ കുറവായിരുന്നു. കണ്ടെയ്​ൻമൻെറ്​ സോണുകളിൽ ബലികർമത്തിന്​ അനുമതി ഉണ്ടായിരുന്നില്ല. കുടുംബ സന്ദർശനവും സാഹോദര്യവിരുന്നുകളും മുടങ്ങി. രോഗവ്യാപനം രൂക്ഷമായതിനാൽ കരുതലേറെയുണ്ടായിരുന്നു ആഘോഷത്തിന്​. ​അതേസമയം, കുടുംബാംഗങ്ങളുടെ പാട്ടും കലാപരിപാടികളുമായി പല വീടുകളും സജീവമായിരുന്നു. കുടുംബ ഫോ​േട്ടാ സെഷനുകളും സെൽഫികളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഇന്ത്യയിൽനിന്ന്​ രണ്ടു​ ലക്ഷത്തോളം തീർഥാടകരാണ്​ ഹജ്ജിനൊരുങ്ങിയിരുന്നത്​​. കോവിഡ്​ കാരണം ഹജ്ജ്​ ചടങ്ങുകൾ പരിമിതപ്പെടുത്തിയതിനാൽ തീർഥാടനം മുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു​ വർഷങ്ങളിലും കേരളത്തിൽ പ്രളയദുരന്തമുണ്ടായത്​ ബലിപെരുന്നാൾ ആഘോഷത്തിന്​ മങ്ങലേൽപിച്ചിരുന്നു. പെരുന്നാളാഘോഷത്തിന്​ പൊലിമ കുറഞ്ഞത്​ വിപണിയെ കാര്യമായി ബാധിച്ചു. നഗരങ്ങളിലെ പ്രധാന വിപണന കേന്ദ്രങ്ങൾപോലും കണ്ടെയ്​ൻമൻെറ്​ സോണായതിനാൽ അടഞ്ഞുകിടന്നു. കോഴി​േക്കാട്​ മിഠായിത്തെരുവ്​ ചരിത്രത്തിലാദ്യമായി പെരുന്നാൾ തലേന്ന്​ അടഞ്ഞുകിടന്നു. കോവിഡ്​ 19നെ തുടർന്ന്​ ചെറിയപെരുന്നാളിനും ആഘോഷപ്പൊലിമയുണ്ടായിരുന്നില്ല. photo bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.