കിനാലൂരിൽ വ്യാജവാറ്റും മദ്യവിൽപനയും വ്യാപകമാകുന്നത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു

ബാലുശ്ശേരി: കിനാലൂർ മേഖലയിൽ വ്യാജവാറ്റും മദ്യവിൽപനയും വ്യാപകമാകുന്നത് നാട്ടുകാരുടെ സ്വൈരം കെടുത്തുന്നു. കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിനുള്ളിലെ ഒഴിഞ്ഞ പ്രദേശങ്ങളും റബർ എസ്​റ്റേറ്റിനു സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജമദ്യവിൽപനയും പണംവെച്ചുള്ള ചീട്ടുകളിയും നടക്കുന്നത്. ലോക്ഡൗൺ കാലം മറയാക്കിയാണ് രാവിലെ മുതൽ തന്നെ ശീട്ടുകളി സംഘങ്ങൾ പ്രദേശങ്ങളിൽ തമ്പടിക്കുന്നത്. ഇതോടൊപ്പം ചാരായ നിർമാണവും വിൽപനയും നടക്കുന്നുണ്ട്. പുറത്തുനിന്ന്​ വിദേശമദ്യവും ഇവിടേക്ക് അനധികൃത വിൽപനക്കായി എത്തുന്നുണ്ട്. രാത്രി ഏറെ വൈകിയും ശീട്ടുകളി നടക്കുന്നതായി നാട്ടുകാർക്ക് ആക്ഷേപമുണ്ട്. കിനാലൂരിൽ പ്ലസ്​ ടു വിദ്യാർഥി അലൻ മരിച്ചത് വീട്ടിലെ ബഹളത്തിനിടയിൽ മദ്യപിച്ചെത്തിയ പിതാവ് പിടിച്ചുതള്ളിയതിനെ തുടർന്നായിരുന്നു. വിദ്യാർഥിയുടെ മരണത്തോടെ നാട്ടുകാർ വ്യാജമദ്യ വിൽപനക്കെതിരെയും ശീട്ടുകളി സംഘത്തിനെതിരെയും പ്രതിരോധ നടപടികളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രദേശങ്ങളിൽ പൊലീസ്, എക്സൈസ് പട്രോളിങ്​ ഊർജിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.