കുറ്റിച്ചിറയിൽ ഒമ്പത്​ പേർക്കും മിഠായി തെരുവിൽ മൂന്നാൾക്കും കോവിഡ്​ പോസിറ്റിവ്​

കോഴിക്കോട്​: നഗരസഭ ആഭിമുഖ്യത്തിൽ വെള്ളിയാഴ്​ച രണ്ടിടത്ത്​ കോവിഡ്​ പരിശോധന നടന്നു. 58ാം വാർഡായ കുറ്റിച്ചിറയിലും ഗവ. മോഡൽ സ്​കൂളിലുമായിരുന്നു ക്യാമ്പുകൾ. മിഠായിതെരുവുമായി ബന്ധപ്പെട്ട ജീവനക്കാരടക്കമുള്ളവരുടെ പരിശോധനയായിരുന്നു മോഡൽ സ്​കൂളിൽ. രണ്ടിടത്തും 180 പേർക്ക്​ വീതം ആൻറിജൻ പരിശോധന നടത്തിയതിൽ മോഡൽ സ്​കൂളിലെ ക്യാമ്പിൽ മൂന്നുപേർക്കും കുറ്റിച്ചിറയിൽ ഒമ്പതു​പേർക്കും ഫലം പോസിറ്റിവായതായി കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ഇവരെല്ലാം പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരാണ്. 80 മാധ്യമപ്രവർത്തകർക്ക്​ പി.സി.ആർ. പരിശോധനയും നടത്തി. ഫലം ശനിയാഴ്​ച ലഭിക്കുമെന്ന്​ കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.