വീടിന് തീപിടിച്ചു

മീഞ്ചന്ത: വീടിന് തീപിടിച്ച്​ കിടക്കയും പാഠപുസ്തകങ്ങളും കത്തിനശിച്ചു. തിരുവണ്ണൂർ കോഴിപ്പുറം റെസിഡൻറ്​സ് അസോസിയേഷനിലെ ആർ. രാമചന്ദ്ര​ൻെറ വീട്ടിലാണ്​ സംഭവം. ഷോർട്ട് സർക്യൂട്ട് കാരണമാണെന്ന് സംശയിക്കുന്നു. രാത്രി 12.20നായിരുന്നു സംഭവം. വീട്ടുകാർ ഉണർന്നതിനാൽ ദുരന്തം ഒഴിവായി. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ സ്​റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി. എം. അനിൽകുമാറി​ൻെറ നേതൃത്വത്തിൽ തീയണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.