ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത: വിദ്യാഭ്യാസമന്ത്രിക്ക് മെയിലയച്ചു

കോഴിക്കോട്: മലബാർ ജില്ലകളിലെ അരലക്ഷത്തിലധികം ഹയർ സെക്കൻഡറി സീറ്റ് അപര്യാപ്തതക്ക് അടിയന്തര ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ കേരള മലബാർ അവകാശ സമര ഭാഗമായി ജില്ലയിലെ പത്താം ക്ലാസ്​ ജയിച്ച വിദ്യാർഥികൾ വിദ്യാഭ്യാസ മന്ത്രിക്ക് ഇ- മെയിലുകൾ അയച്ചു. പത്താം ക്ലാസ് ജയിച്ച 43,768 ത്തിൽ പരം വിദ്യാർഥികളാണ് ജില്ലയിലുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർഥികൾ വേറെയും. എന്നാൽ, ജില്ലയിൽ 34,532 ഹയർ സെക്കൻഡറി സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്. അതിനാൽ, ജില്ലയിലെ 10,000 ത്തിലധികം വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുമെന്ന് വിദ്യാർഥികൾ മെയിലിൽ ചൂണ്ടിക്കാട്ടി. ആനുപാതിക സീറ്റ് വർധനയെന്ന വർഷാവർഷമുള്ള കണ്ണിൽ പൊടിയിടൽ അനുവദിക്കില്ലെന്നും പ്രസ്താവിച്ചു. ജില്ല പ്രസിഡൻറ്​ റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ലബീബ് കായക്കൊടി, ഷാഹിൽ മുണ്ടുപാറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.