സഞ്ചരിക്കുന്ന വായനശാല ഉദ്ഘാടനം ചെയ്തു

എളേറ്റിൽ: ഒഴലക്കുന്ന് മഹല്ല് സലാഹുൽ ഇസ്​ലാം കമ്മിറ്റി യൂത്ത് വിങ്ങി​ൻെറ സഞ്ചരിക്കുന്ന വായനശാല പദ്ധതിക്ക് തുടക്കമായി. 200ഓളം വീടുകളിൽ വിവിധ പ്രായക്കാർക്ക് ആവശ്യമായ പുസ്തകങ്ങൾ വളൻറിയർമാർ മുഖേന എത്തിക്കുന്നതാണ്​ പദ്ധതി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ.സി. ഹുസൈൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ്​ സി.കെ. റസാഖ് അധ്യക്ഷതവഹിച്ചു. വർക്കിങ് പ്രസിഡൻറ്​ ഉസ്മാൻ ഹാജി, വാർഡ് അംഗം ഒ.കെ. അബ്​ദുറഹ്മാൻ, യൂത്ത് വിങ് പ്രസിഡൻറ്​ കെ.എം. സലീം എന്നിവർ സംസാരിച്ചു. ഇസ്മയിൽ, റാഫി, ഷാഫി, ഇർഷാദ്, മിഥ്​ലാജ്, സൈഫുദ്ദീൻ, ഷാനിദ് എന്നിവർ നേതൃതം നൽകി. ജനറൽ സെക്രട്ടറി സി. സുബൈർ മാസ്​റ്റർ സ്വാഗതവും കരിയർ വിങ് കൺവീനർ ഒ.കെ. മുഹമ്മദ്‌ സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. f:\monocal\kr\vayanashala ഒഴലക്കുന്ന് മഹല്ല് സലാഹുൽ ഇസ്​ലാം കമ്മിറ്റി യൂത്ത് വിങ്ങി​ൻെറ സഞ്ചരിക്കുന്ന വായനശാല പദ്ധതി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ.സി. ഹുസൈൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.