Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഞ്ചരിക്കുന്ന വായനശാല...

സഞ്ചരിക്കുന്ന വായനശാല ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
എളേറ്റിൽ: ഒഴലക്കുന്ന് മഹല്ല് സലാഹുൽ ഇസ്​ലാം കമ്മിറ്റി യൂത്ത് വിങ്ങി​ൻെറ സഞ്ചരിക്കുന്ന വായനശാല പദ്ധതിക്ക് തുടക്കമായി. 200ഓളം വീടുകളിൽ വിവിധ പ്രായക്കാർക്ക് ആവശ്യമായ പുസ്തകങ്ങൾ വളൻറിയർമാർ മുഖേന എത്തിക്കുന്നതാണ്​ പദ്ധതി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ.സി. ഹുസൈൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ്​ സി.കെ. റസാഖ് അധ്യക്ഷതവഹിച്ചു. വർക്കിങ് പ്രസിഡൻറ്​ ഉസ്മാൻ ഹാജി, വാർഡ് അംഗം ഒ.കെ. അബ്​ദുറഹ്മാൻ, യൂത്ത് വിങ് പ്രസിഡൻറ്​ കെ.എം. സലീം എന്നിവർ സംസാരിച്ചു. ഇസ്മയിൽ, റാഫി, ഷാഫി, ഇർഷാദ്, മിഥ്​ലാജ്, സൈഫുദ്ദീൻ, ഷാനിദ് എന്നിവർ നേതൃതം നൽകി. ജനറൽ സെക്രട്ടറി സി. സുബൈർ മാസ്​റ്റർ സ്വാഗതവും കരിയർ വിങ് കൺവീനർ ഒ.കെ. മുഹമ്മദ്‌ സിറാജുദ്ദീൻ നന്ദിയും പറഞ്ഞു. f:-monocal-kr-vayanashala ഒഴലക്കുന്ന് മഹല്ല് സലാഹുൽ ഇസ്​ലാം കമ്മിറ്റി യൂത്ത് വിങ്ങി​ൻെറ സഞ്ചരിക്കുന്ന വായനശാല പദ്ധതി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ.സി. ഹുസൈൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story