ഇരുവഴിഞ്ഞിയിൽ നീർനായ്​കൾ; യുവാവിന് കടിയേറ്റു

കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ്​കൾ കൂട്ടമായി വിഹരിക്കുന്നു. കാരശ്ശേരി, കൊടിയത്തൂർ ഇടവഴികടവ്, പുതിയോട്ടിൽ, ചാലക്കൽ എന്നിവിടങ്ങളിലാണ് ഒറ്റക്കും കൂട്ടമായും നീർനായ്​കളെ കണ്ടത്. കഴിഞ്ഞദിവസം ഇരുവഴിഞ്ഞി ചാലക്കൽ കടവിൽ കുളിക്കാനിറങ്ങിയ യുവാവിന് നീർനായുടെ കടിയേറ്റു. വെസ്​റ്റ്​ കൊടിയത്തൂർ കുന്നത്ത് സവാദിനാണ് കടിയേറ്റത്. ഈ രണ്ടു മാസത്തിനുള്ളിൽ മൂന്നിലധികം പേർക്കാണ് കടിയേറ്റത്​. ഇവരെല്ലാം കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. പുഴയുടെ ഇരുകരകളിലുമുള്ള ജനങ്ങള്‍ക്ക് ഇറങ്ങിക്കുളിക്കാനോ വസ്ത്രം കഴുകുവാനോ കഴിയാത്ത അവസ്ഥയാണ്. വെള്ളത്തിനടിയിലൂടെയുള്ള ആക്രമണമായതിനാൽ പെട്ടെന്ന് രക്ഷ​െപ്പടാൻ സാധിക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.