കൊടുവള്ളിയിൽ സ്ക്വാഡ് രൂപവത്കരിച്ചു

കൊടുവള്ളി: നഗരസഭയുടെ സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കിയത്. നഗരസഭ, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, പൊലീസ് എന്നിവർ സംയുക്തമായി സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധനകൾ നടത്തുന്നത്. നിയമങ്ങളും കോവിഡ് നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും പിടിക്കപ്പെടുന്നവരെ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ചെയ്യും. കൊടുവള്ളിയിൽ പൊതുജനാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്​ദുൽ അസീസ്, കൊടുവള്ളി പൊലീസ് എസ്.പി.ഒ. വിജീഷ്, വില്ലേജ് അസിസ്​റ്റൻറ്​ വിഷ്ണു, എം.എം. സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 27ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ 100 പേർക്ക് കോവിഡ് പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.