Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2020 11:58 PM GMT Updated On
date_range 26 July 2020 11:58 PM GMTകൊടുവള്ളിയിൽ സ്ക്വാഡ് രൂപവത്കരിച്ചു
text_fieldsbookmark_border
കൊടുവള്ളി: നഗരസഭയുടെ സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നടപടികൾ ശക്തമാക്കിയത്. നഗരസഭ, ആരോഗ്യവകുപ്പ്, റവന്യു വകുപ്പ്, പൊലീസ് എന്നിവർ സംയുക്തമായി സ്ക്വാഡ് രൂപവത്കരിച്ചാണ് പരിശോധനകൾ നടത്തുന്നത്. നിയമങ്ങളും കോവിഡ് നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും പിടിക്കപ്പെടുന്നവരെ ക്വാറൻറീനിൽ പ്രവേശിപ്പിക്കുകയും ചെയ്യും. കൊടുവള്ളിയിൽ പൊതുജനാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ അസീസ്, കൊടുവള്ളി പൊലീസ് എസ്.പി.ഒ. വിജീഷ്, വില്ലേജ് അസിസ്റ്റൻറ് വിഷ്ണു, എം.എം. സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. 27ന് തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ 100 പേർക്ക് കോവിഡ് പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story