ചേളന്നൂരിൽ വ്യാപാരിക്കും ആറു വയസ്സുകാരനും കോവിഡ്: പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യ വകുപ്പ്

ചേളന്നൂർ: പള്ളിപ്പൊയിലിൽ ആറു വയസ്സുകാരനും കുമാരസ്വാമിയിലെ വ്യാപാരിക്കും കോവിഡ്​ പോസിറ്റിവ്. പള്ളിപ്പൊയിൽ ഭാഗത്ത് ആറുവയസ്സുകാരനു കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവർ 10 ദിവസം മുമ്പ് പനിക്ക് ചികിത്സ തേടിയ ഇരുവള്ളൂർ ഹെൽത്ത് സൻെററിൽ സമ്പർക്കത്തിലായവർക്കും പരിശോധന നടത്താൻ ആരോഗ്യ വകുപ്പ്. കോട്ടപ്പറമ്പ് ആശുപത്രിയിലെ പരിശോധനയിലാണ് പോസിറ്റിവായത്. ഇവർ വെള്ളയിൽ പ്രദേശത്ത് അടുത്ത ബന്ധമുള്ള ആളുകളാണ്. സമ്പർക്കത്തിലൂടെയാണ് രോഗമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. കുമാരസ്വാമിയിലെ ഗ്ലാസ് വ്യാപാരിക്കും പോസിറ്റിവ് ആയത് ആശങ്ക ഉയർത്തുന്നുണ്ട്. ഇദ്ദേഹത്തി​ൻെറ ഉമ്മയും സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 17 വയസ്സുള്ള മകളും ചികിത്സയിലാണ്. ഇദ്ദേഹത്തി​ൻെറ സമ്പർക്കത്തിലുള്ള സ്ഥാപനത്തിൽ വന്നവർ, വ്യാപാരികൾ, ഒട്ടോ ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ആശാവർക്കർമാരുമായും പൊതുപ്രവർത്തകരുമായും ചേർന്ന് നല്ലരീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്നുെണ്ടന്ന് ചേളന്നൂർ ഹെൽത്ത് ഇൻസ്പെക്ടർ വസന്ത പൊരുമ്പൊയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.