വിവാഹ നോട്ടീസ്​ രജിസ്​ട്രേഷൻ വകുപ്പി​െൻറ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തലാക്കി

വിവാഹ നോട്ടീസ്​ രജിസ്​ട്രേഷൻ വകുപ്പി​ൻെറ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തലാക്കി കോഴിക്കോട്​: സംസ്​ഥാനത്ത്​ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്​ഥന്​ സമർപ്പിക്കുന്ന വിവാഹ നോട്ടീസ്​ രജിസ്​ട്രേഷൻ വകുപ്പി​ൻെറ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന നടപടി നിർത്തലാക്കി ഉത്തരവ്. ഇനി മുതൽ വിവാഹ നോട്ടീസ്​ സബ്​രജിസ്​ട്രാർ ഓഫിസിലെ നോട്ടീസ്​ ബോർഡിൽ മാത്രം പ്രദർശിപ്പിക്കുന്നതിനും നിർദേശമായി. 1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർ നിയമാനുസരണമുള്ള നോട്ടീസ്​ വിവാഹ ഓഫിസർക്ക്​ സമർപ്പിക്കുകയും ഇപ്രകാരം ലഭിക്കുന്ന നോട്ടീസ്​ വിവാഹ നിയമത്തി​ൻെറ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട ഓഫിസുകളിൽ പ്രധാനപ്പെട്ട സ്​ഥലങ്ങളിൽ ​െപാതുജനശ്രദ്ധക്കും വിവാഹം സംബന്ധിച്ച്​ എതിർപ്പുണ്ടെങ്കിൽ സമർപ്പിക്കുന്നതിനുമായി പ്രദർശിപ്പിക്കേണ്ടതുമായിരുന്നു. 2018ലെ പ്രത്യേക വിവാഹ നിയമത്തി​ൻെറ ചട്ടങ്ങളിൽ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോ​ട്ടോകൾകൂടി ഉൾപ്പെടുത്തിയിരുന്നു. പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങൾ ഉൾപ്പെടെ രജിസ്​ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ സേവനങ്ങളായി മാറിയതോടുകൂടി ഫോ​ട്ടോയും മേൽവിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകൾ 2019 മുതൽ രജിസ്​ട്രേഷൻ വകുപ്പി​ൻെറ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്​. എന്നാൽ, ഇപ്രകാരം പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകൾ വകുപ്പി​ൻെറ വെബ്​സൈറ്റിൽനിന്ന്​ ഡൗൺലോഡ്​ ചെയ്​തെടുത്ത്​ നോട്ടീസുകളിലെ വിവരങ്ങൾ വർഗീയ പ്രചാരണത്തിന്​ ഉപയോഗിക്കുന്നതായും വിവാഹ നോട്ടീസ്​ നൽകുന്നവർക്കെതിരെ ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാകുന്നതായും പരാതികൾ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് -രജിസ്​ട്രേഷൻ മന്ത്രിക്കും ലഭിച്ചിരുന്നു. അപേക്ഷകരുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായും സ്വകാര്യതയെ ബാധിക്കുന്നതായും ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് രജിസ്​ട്രേഷൻ മന്ത്രിയുടെ നിർദേശാനുസരണം രജിസ്​ട്രേഷൻ ഇൻസ്​പെക്​ടർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പി​ൻെറ വെബ്​സൈറ്റിലൂടെ ലഭിക്കുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത്​ ഒഴിവാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന്​ ശിപാർശ ചെയ്​തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.