നന്മണ്ടയിൽ കടകൾ തുറന്നില്ല

നന്മണ്ട: കോവിഡ് ബാധിച്ച വ്യക്തി നന്മണ്ടയിൽ ഇടപഴകിയതി​ൻെറ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പും പൊലീസും നിയന്ത്രണം കർശനമാക്കിയ നന്മണ്ട 13ൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു. ഉച്ചവരെ മെഡിക്കൽ ഷോപ്പുകൾ തുറന്നുപ്രവർത്തിച്ചു. തിങ്കളാഴ്ച മുതൽ വഴിയോര വാണിഭം നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മാസ്ക് ധരിക്കാത്തവർ, അങ്ങാടിയിൽ അനാവശ്യമായി കൂടിച്ചേരുന്നവർ, സാമൂഹിക അകലം പാലിക്കാത്ത കടക്കാർ ഇവർക്കൊക്കെ മുന്നറിയിപ്പുമായാണ് ആരോഗ്യ വകുപ്പ് നന്മണ്ടയിൽ ബോധവത്​കരണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.