കോവിഡ് ഓമശ്ശേരിയിൽ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനം

ഓമശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ തീരുമാനം. പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങളുടെയും പ്രധാന പാർട്ടി പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്​ തീരുമാനം. മുഴുവൻ വാർഡുകളിലും ബോധവത്​കരണ പരിപാടികൾ നടത്തും. ആർ.ആർ.ടിമാരുടെ വാർഡ് തല രജിസ്ട്രേഷൻ പുതുക്കും. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കും. ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കും. അങ്ങാടികളിൽ സ്‌ക്വാഡ് പ്രവർത്തനം ശക്​തമാക്കും. അമ്പലം, പള്ളി, മസ്ജിദ് കമ്മിറ്റികൾക്ക് കോവിഡ് ചട്ടങ്ങൾ പാലിക്കാൻ നിർദേശം നൽകും. ഫസ്​റ്റ്​ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ അഞ്ച്​ ശുചീകരണ തൊഴിലാളികളെ നിയമിക്കും. ആലിൻ തറയിൽ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ സ്രവം പരിശോധനക്ക്​ 28 ന് വെണ്ണക്കോട് ജി.എം.എൽ.പി സ്കൂളിൽ ക്യാമ്പ് നടത്തും. പഞ്ചായത്തിലെ മുഴുവൻ വാർഡിലും ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്​റ്റർ നൽകുന്നതിന് നടപടി സ്വീകരിക്കും. പെരുന്നാളി​ൻെറ തലേ ദിവസം അങ്ങാടിയിലെ തിരക്ക് നിയന്ത്രിക്കാൻ സ്‌ക്വാഡ് വിപുലീകരിക്കും. യോഗത്തിൽ പ്രസിഡൻറ് കെ.ടി. സക്കീന അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.