Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2020 11:58 PM GMT Updated On
date_range 25 July 2020 11:58 PM GMTകോവിഡ് ഓമശ്ശേരിയിൽ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനം
text_fieldsbookmark_border
ഓമശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ തീരുമാനം. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും പ്രധാന പാർട്ടി പ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. മുഴുവൻ വാർഡുകളിലും ബോധവത്കരണ പരിപാടികൾ നടത്തും. ആർ.ആർ.ടിമാരുടെ വാർഡ് തല രജിസ്ട്രേഷൻ പുതുക്കും. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കും. ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കും. അങ്ങാടികളിൽ സ്‌ക്വാഡ് പ്രവർത്തനം ശക്തമാക്കും. അമ്പലം, പള്ളി, മസ്ജിദ് കമ്മിറ്റികൾക്ക് കോവിഡ് ചട്ടങ്ങൾ പാലിക്കാൻ നിർദേശം നൽകും. ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററിൽ അഞ്ച് ശുചീകരണ തൊഴിലാളികളെ നിയമിക്കും. ആലിൻ തറയിൽ കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ സ്രവം പരിശോധനക്ക് 28 ന് വെണ്ണക്കോട് ജി.എം.എൽ.പി സ്കൂളിൽ ക്യാമ്പ് നടത്തും. പഞ്ചായത്തിലെ മുഴുവൻ വാർഡിലും ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ നൽകുന്നതിന് നടപടി സ്വീകരിക്കും. പെരുന്നാളിൻെറ തലേ ദിവസം അങ്ങാടിയിലെ തിരക്ക് നിയന്ത്രിക്കാൻ സ്‌ക്വാഡ് വിപുലീകരിക്കും. യോഗത്തിൽ പ്രസിഡൻറ് കെ.ടി. സക്കീന അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story