നരിക്കുനി ഗവ:ഹയർ സെക്കൻഡറി സ്​കൂളിലെ കോവിഡ് സെൻററിലേക്ക് ബെഡുകൾ നൽകി

നരിക്കുനി ഗവ:ഹയർ സെക്കൻഡറി സ്​കൂളിലെ കോവിഡ് സൻെററിലേക്ക് ബെഡുകൾ നൽകി നരിക്കുനി: എസ്​.വൈ.എസ്​ നരിക്കുനി സർക്കിൾ സാന്ത്വനം സമിതിയുടെ നേതൃത്വത്തിൽ കേരള സർക്കാർ നരിക്കുനി ഗവ: ഹയർ സെക്കൻഡറി സ്​്്്്്്കൂളിൽ ആരംഭിച്ച കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് കട്ടിലുകൾ നൽകി. നരിക്കുനി പഞ്ചായത്ത് പരിധിയിൽ ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ ക്രമീകരിച്ച കേന്ദ്രത്തിലേക്കാണ് കേരള മുസ്​ലിം ജമാഅത്ത്, എസ്​.വൈ.എസ്​ ,എസ്​.എസ്​.എഫ് സംയുക്​ത സമിതി ആവശ്യമായ കട്ടിലുകൾ നൽകിയത്. ഫസൽ സഖാഫി നരിക്കുനി, അൻവർ സാദിഖ് ഖുതുബി, ടി.കെ.എ. സിദ്ദീഖ്, എൻ.കെ.അബ്​ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. വേണുഗോപാൽ, പഞ്ചായത്ത് സെക്രട്ടറി അനീഷ്, ഡോ.ഉമേഷ്, ജെ.എച്ച്​.ഐ ശ്രീജിത്ത്, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരാണ് കിടക്കകൾ ഏറ്റുവാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.