നന്മണ്ടയിലെ കരാറുകാര​െൻറ റൂട്ട് മാപ്

നന്മണ്ടയിലെ കരാറുകാര​ൻെറ റൂട്ട് മാപ് നന്മണ്ട: കോവിഡ് ബാധിച്ച കരാറുകാര​ൻെറ റൂട്ട് മാപ് തയാറാക്കി അധികൃതർ. 16, 17, 18 തീയതികളിൽ ജോലിയാവശ്യാർഥം നന്മണ്ടയിൽ ഇടപഴകിയ കരാറുകാരന് 23ന് നടന്ന സ്രവപരിശോധനയിൽ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. 18ന് രാവിലെ 10.30ന് നന്മണ്ടയിലെ സ്വദേശി മെഡിക്കൽസ്, 12 മണിക്ക് എരമംഗലം ക്വാറി, ഒരു മണിക്ക് നന്മണ്ട-നരിക്കുനി റോഡ് ജങ്​ഷനിലെ എ.ടി.എം കൗണ്ടർ, രണ്ടുമണിക്ക് വനിത ഹോട്ടൽ, വൈകീട്ട്​ അഞ്ചുമണിക്ക് കോഴിക്കോട് ബസ്​സ്​റ്റോപ്പിന്​ മുൻവശത്തെ ബ്രദേഴ്‌സ് ഹോട്ടൽ, പഞ്ചായത്ത് കാര്യാലയത്തിന് പിറകിലുള്ള വനിത ഹോട്ടലിൽ മൂന്നു ദിവസവും ഇദ്ദേഹം കയറുകയും പത്തു മിനിറ്റിലേറെ ചെലവഴിച്ചതായും അധികൃതർ പറഞ്ഞു. രോഗം സ്ഥിരീകരിച്ചതോടെ നന്മണ്ട-13 പ്രദേശത്ത്​ നിയന്ത്രണങ്ങ​ൾ കടുപ്പിച്ചു. ആരോഗ്യ വകുപ്പ്​, വില്ലേജ് ഉദ്യോഗസ്​ഥർ, പൊലീസ്​, പഞ്ചായത്ത്​ എന്നിവരുടെ നേതൃത്വത്തിലാണ്​ കർശന നടപടിയിലേക്ക്‌ നീങ്ങിയത്. കോവിഡ്​ നിയന്ത്രണ ചട്ടങ്ങൾ സംബന്ധിച്ച്​ വ്യാപാരികൾക്കും നാട്ടുകാർക്കുമായി ആരോഗ്യ വകുപ്പ് വാഹന പ്രചാരണം നടത്തി. തുടർന്ന് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾ ആറുമണിക്കുതന്നെ അടക്കണമെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.