ഉണ്ണികുളം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ കണ്ടെയ്ൻമെൻറ്​ സോൺ

ഉണ്ണികുളം പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളില്‍ കണ്ടെയ്ൻമൻെറ്​ സോൺ എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ ഒന്ന്‍, 14, 23 വാര്‍ഡുകള്‍ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന കരുമല സ്വദേശിയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. യുവതിയുമായും ഇവരുടെ വീട്ടുകാരുമായും സമ്പര്‍ക്കത്തിലുള്ളവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധിച്ച് ഫലം വിലയിരുത്തിയ ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക. രോഗി കരുമല വാര്‍ഡിലാണെങ്കിലും ഇവര്‍ക്കും കുടുംബത്തിനും തൊട്ടടുത്ത വാര്‍ഡുകളിലുള്ളവരുമായി സമ്പര്‍ക്കമുണ്ടെന്ന് കണ്ടെത്തിയതി​ൻെറ അടിസ്ഥാനത്തിലാണ് കപ്പുറം, തേനാക്കുഴി വാര്‍ഡുകളിൽകൂടി നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. യുവതിയുടെ വീട്ടിലെ ഒരംഗം കരുമലയിലെ റേഷന്‍കടയിലും കരിയാത്തന്‍കാവിലെ പലചരക്കുകടയിലും കടപ്പുറത്തും സന്ദര്‍ശിച്ചിരുന്നു. യുവതിയും ഭര്‍ത്താവും ശനിയാഴ്ച രാവിലെ എട്ടു മുതല്‍ ഒമ്പതരവരെ പ്രദേശത്തെ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ട്​ അഞ്ചു മണിയോടെ കരുമലയിലെ കടകള്‍ അടപ്പിച്ചു. മൂന്നു വാര്‍ഡുകളിലെയും അതിര്‍ത്തികള്‍ പൂട്ടി. കപ്പുറം, കരിയാത്തന്‍കാവ് പ്രദേശങ്ങളിലും നിയന്ത്രണം ശക്തമാക്കി. കുടുംബാംഗങ്ങളുടെ സ്രവ പരിശോധന ഫലം ലഭിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്നും നാട്ടുകാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 80 പേരുടെ സ്രവപരിശോധന നടത്തിയതില്‍ 79 പേര്‍ക്കും ഫലം നെഗറ്റിവാണെന്നും രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 33 ആളുകളോട് ക്വാറൻറീനില്‍ കഴിയാന്‍ നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.