തെങ്ങിലക്കടവ് കാൻസർ സെൻറർ കോവിഡ് ആശുപത്രിയാക്കാൻ നടപടി

തെങ്ങിലക്കടവ് കാൻസർ സൻെറർ കോവിഡ് ആശുപത്രിയാക്കാൻ നടപടി മാവൂർ: ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെറർ സജ്ജീകരിച്ചു തുടങ്ങി. മാവൂർ പൈപ്പ്​ലൈൻ സൻെറ് മേരീസ് സ്കൂളിലാണ് 50 കിടക്കകളുള്ള സൗകര്യം ഒരുക്കുന്നത്. രണ്ടാം ഘട്ടത്തിൽ 50 കിടക്കകളും ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്. തെങ്ങിലക്കടവിൽ ഒഴിഞ്ഞുകിടക്കുന്ന കാൻസർ സൻെററിൻെറ കെട്ടിടം ഉപയോഗപ്പെടുത്തി കോവിഡ് ചികിത്സ കേന്ദ്രം സ്ഥാപിക്കാൻ നടപടിയെടുത്തിട്ടുണ്ട്. സർക്കാറിന് ഏൽപിച്ചുകൊടുത്തതു മുതൽ വർഷങ്ങളായി ഉപയോഗശൂന്യമായിക്കിടക്കുകയാണ് ആശുപത്രി. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൻെറ കൈവശമാണ് സ്ഥാപനമുള്ളത്. നേരത്തെ മന്ത്രി ടി.പി. രാമകൃഷ്ണ​ൻെറ നേതൃത്വത്തിൽ സ്ഥാപനം പരിശോധിച്ചിരുന്നു. ഇവിടെ എത്രയും പെട്ടെന്ന് ആശുപത്രി സജ്ജീകരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.